
വള്ളിക്കുന്ന്:വള്ളിക്കുന്ന് പഞ്ചായത്തിലെ പരുത്തിക്കാട് അറമ്മൽ ശിവക്ഷേത്ര പരിസരങ്ങളിലെ നിരവധി പറമ്പുകളിലെ കൃഷികൾ ആണ് കാട്ടുപന്നികൾ കൂട്ടത്തോടെ നശിപ്പിച്ചത്.
അറമ്മൽഗോവിന്ദൻ നായരുടെ പറമ്പിലെ നിരവധിതെങ്ങിൻ തൈകൾ ,വാഴകൾ എന്നിവ കൂട്ടത്തോടെ തള്ളി മറിച്ചിട്ട നിലയിലാണ്.പറമ്പിൽ കൂട്ടിയിട്ടതും വീണു കിടക്കുന്നതുമായ തേങ്ങകളും നശിപ്പിച്ചിട്ടുണ്ട്.പച്ചക്കറി കൃഷിയും വ്യാപകമായ രീതിയിൽ നശിപ്പിച്ച നിലയിലാണ്.
കുറച്ചു നാളുകളായി പ്രേദേശങ്ങളിൽ ഇത്തരത്തിൽ കൃഷി നാശം സംഭവിക്കുന്നുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് ഇവിടെ നാട്ടുകാർ കാട്ടുപന്നിയെ കണ്ടത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




