
തൊടുപുഴ: കരുതല്‍ നടപടികളുടെ ഭാഗമായി പൊലീസ് ശേഖരിച്ച ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വിവരം എസ് ഡി പി ഐക്ക് ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ പൊലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു. കരിമണ്ണൂര്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ അനസ് പി കെയെയാണ് പിരിച്ചു വിട്ടത്. ഇടുക്കി എസ് പി കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
സംഭവത്തില്‍ ശിക്ഷ നടപടി സ്വികരിക്കുന്നതിനു മുന്നോടിയായി പോലീസുകാരന് ഇടുക്കി ജില്ലാ പൊലീസ് മേധാവി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മറുപടി തൃപ്തികരമല്ലാത്തതിനാലാണ് ഇപ്പോള്‍ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടത്.
സംഭവത്തില്‍ തൊടുപുഴ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് വകുപ്പു തല അന്വേഷണം നടത്താന്‍ നാര്‍ക്കോട്ടിക്ക് സെല്‍ ഡി വൈ എസ് പി എ ജി ലാലിനെ നിയോഗിച്ചു. ഇദ്ദേഹം നടത്തിയ അന്വേഷണത്തിലും അനസ് ഔദ്യോഗിക രഹസ്യം എസ്ഡിപിഐ ക്കാര്‍ക്ക് ചോര്‍ത്തി നല്‍കിയതായി കണ്ടെത്തി. വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു.




