പരപ്പനങ്ങാടിയിൽ കാട്ടുപന്നിയെ പിടികൂടി

പരപ്പനങ്ങാടി : നാട്ടുകാരുടെ ഉറക്കം കെടുത്തിയ കാട്ടുപന്നിയെ പിടിക്കൂടി. ചെട്ടിപ്പടിയിൽ നിന്നാണ് കാട്ടുപന്നിയെ പിടികൂടിയത്. നഗരസഭ ചെയർപേഴ്സൺ സുബൈദ ടീച്ചർ അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ നഗരസഭ കൗൺസിലർ ജംഷി മാപ്പൂട്ടിലിൻ്റെ നേതൃത്വത്തിൽ ട്രോമാകെയർ അംഗങ്ങളായ മുനീർ സ്റ്റാർ, മൊയ്തീൻ. ബാവ ,ഫവാസ് കൊടക്കാട് ,ജാഫർ കൊടക്കാട് ,സി കെ കോയ ,റാഫി ചെട്ടിപ്പടി, ഷറഫു ചെട്ടിപ്പടി , മുജീബ് ചാലിയൻ, അക്ബർ ,ജൈസൽ തുടങ്ങിയവർ ചേർന്നാണ് ഏറെ സാഹസികമായി കാട്ടുപന്നിയെ പിടികൂടിയത്.

കുറച്ച് ദിവസങ്ങളായി കാട്ടുപന്നിയുടെ ശല്യത്തിൽ ജനങ്ങൾ ഏറെ പരിഭ്രാന്തിയിലായിരുന്നു. പന്നിയെ പിടികൂടിയതോടെ നാട്ടുകാർ ആശ്വാസ ത്തിലായിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top