HIGHLIGHTS : Wild boar attack on 12-year-old at Thiruvambadi, Kozhikode; The pig was shot and killed

രാവിലെ സൈക്കിളുമായി വീടിന് പുറത്തിറങ്ങി പോകവേ കാട്ടുപന്നി ഇടിച്ചുവീഴ്ത്തുകായിരുന്നു. അദ്‌നാന്റെ ഇരുകാലുകളിലും കാട്ടുപന്നിയുടെ കുത്തേറ്റു. പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അദ്‌നാനെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പന്നി സമീപത്തെ വീടിനുള്ളില്‍ കയറി. വീടിനകത്ത് പന്നിയെ നാട്ടുകാര്‍ പൂട്ടിയിട്ട് വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. പന്നിയെ എം പാനല്‍ ഷൂട്ടറെ നിയോഗിച്ച് വനം വകുപ്പ് വെടിവച്ച് കൊന്നു.
