HIGHLIGHTS : 18 arrested for chanting provocative slogans with child

ഇന്നലെ രാത്രി പത്ത് മണിയോടെ ഇവരെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നിവടങ്ങളില്‍ നിന്നുള്ള നേതാക്കളെയും കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

അതേസമയം മുദ്രാവാക്യം വിളിച്ച കുട്ടി കൊച്ചി പള്ളുരുത്തി സ്വദേശിയാണെന്നു സൂചന ലഭിച്ചെങ്കിലും മാതാപിതാക്കളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ കണ്ടെത്താനുള്ള തിരച്ചില്‍ പോലീസ് തുടരുകയാണ്. കുട്ടിക്കൊപ്പം ഉണ്ടായിരുന്നവരെയും മുദ്രാവാക്യം ഏറ്റുവിളിച്ചവരെയും കണ്ടെത്താന്‍ വിഡിയോ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.