മാനന്തവാടി നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു, രണ്ട് അതിഥി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

വയനാട്: മാനന്തവാടി ചങ്ങാടക്കടവ് പാലത്തിന് സമീപം നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് രണ്ട് കാല്‍നട യാത്രക്കാരായ ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി ദുര്‍ഗാപ്രസാദ്, ബംഗാള്‍ സ്വദേശിയായ തുളസിറാം എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. വാഹനത്തിന്റെ ഇടിയേറ്റ് തുളസിറാം പുഴയിലേക്ക് തെറിച്ചു വീണു. മാനന്തവാടി ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം കണ്ടെത്തിയത്.

പരിക്കേറ്റ കാര്‍ യാത്രികരെ ആശുപത്രിയിലേക്ക് മാറ്റി.

 

Share news
error: Content is protected !!
Scroll to Top