Section

malabari-logo-mobile

ഭര്‍ത്താവിന് വിഷം നല്‍കി കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍

HIGHLIGHTS : മലപ്പുറം: ഭര്‍ത്താവിനെ വിഷം നല്‍കി കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയിലായി. കാളികാവ് മൂച്ചിക്കല്‍ മരുതത്ത് മുഹമ്മദലി(50)യെ കൊലപ്പെടുത്തിയ കേസില...

മലപ്പുറം: ഭര്‍ത്താവിനെ വിഷം നല്‍കി കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയിലായി. കാളികാവ് മൂച്ചിക്കല്‍ മരുതത്ത് മുഹമ്മദലി(50)യെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നരവര്‍ഷത്തിനു ശേഷം ഭാര്യ ഉമ്മുല്‍ സാഹിറ (42), കാമുകന്‍ പത്തനംതിട്ട ഉന്നകാവ് സ്വദേശി ജെയ്‌മോന്‍ പള്ളിനടയില്‍(37)എന്നിവര്‍ പിടിയിലായത്.

മലപ്പുറം ക്രൈംബ്രാഞ്ച് സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഉമ്മുല്‍ സാഹിറയെ ശിവകാശിയില്‍ നിന്നും ജെയ്മോനെ ദിണ്ഡിഗലില്‍ നിന്നുമാണ് പിടികൂടിയതെന്ന് ജില്ലാ പൊലീസ് മേധാവി യു അബ്ദുല്‍കരീം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാളികാവ് മരുതയിലെ മുഹമ്മദലി (50)യുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണവും പ്രതികളുടെ അറസ്റ്റുമുണ്ടായത്.

sameeksha-malabarinews

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്- 2018 സെപ്റ്റംബര്‍ 26ന് പുലര്‍ച്ചെ വീട്ടില്‍ വെച്ച് മുഹമ്മദലി മരണപ്പെട്ടു. സൈലന്റ് അറ്റാക്കാണെന്നു കരുതി ഖബറടക്കം നടത്തി. രണ്ടാം ദിവസം ഉമ്മുല്‍ സാഹിറ സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന ജെയ്മോനേയും കൂട്ടി മക്കളോടൊപ്പം നാട് വിട്ടു. ഇതോടെ സംശയം തോന്നിയ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. ഇതെതുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തകയും ചെയ്തു. പ്രാഥമിക പരിശോധനയില്‍ അസ്വാഭാവികത തോന്നിയില്ല. എന്നാല്‍ ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ വിഷം അകത്ത് ചെന്നാണ് മരണമെന്നു കണ്ടെത്തി. ആറ് മാസം മുമ്പാണ് ഇതു സംബന്ധിച്ച പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചത്. അതോടെ സാഹിറക്കും ജെയ്മോനുമായി അന്വേഷണം തുടങ്ങുകയായിരുന്നു.

ജെയ്മോന്‍ നേരത്തെ മറ്റു കേസുകളില്‍ പ്രതിയാണെന്നും വിവരമുണ്ട്. ശിവകാശിയില്‍ ഇവരുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും ജെയ്മോന്‍ രക്ഷപ്പെട്ടു. പിന്നീട് ദിണ്ഡിഗലിലുള്ളതായി വിവരം ലഭിക്കുകയും ദിണ്ഡിഗല്‍ പൊലീസിന്റെ സഹായത്തോടെ പിടികൂടുകയുമായിരുന്നു. സാഹിറയെ ഇന്നലെ രാത്രി കാളികാവിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു. ജെയ്മോനെ ഇന്നലെ രാവിലെയാണ് പിടികൂടിയത്. ഇയാളുമായി കേരള പൊലീസ് സംഘം രാത്രിയോടെ മലപ്പുറത്തെത്തും. ഇന്ന് കോടതിയില്‍ ഹാജരാക്കും.

കാളികാവില്‍ ജോലി തേടിയെത്തിയപ്പോഴാണ് ജയ്‌മോന്‍ ഉമ്മുല്‍ സാഹിറയുമായി അടുപ്പത്തിലായത്. തുടര്‍ന്ന് മുഹമ്മദലിയെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ഇവര്‍ തീരുമാനിക്കുകയും ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കുകയുമായിരുന്നു. ഇതെതുടര്‍ന്ന് മുഹമ്മദലി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. തുടര്‍ന്ന് ഭാര്യ ബന്ധുക്കളെ വിവിരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വാഭാവിക മരണം എന്ന നിലയില്‍ അടുത്ത ദിവസം കബറടക്കുകയായിരുന്നു. അടുത്ത ദിവസമാണ് ഉമ്മുല്‍ സാഹിറയും ജയ്‌മോനും കുട്ടികളും നാടുവിട്ടത്. ജയ്‌മോനാണ് വിഷം നല്‍കിയതെന്ന് ഉമ്മുല്‍ സാഹിറ സമ്മതിച്ചതായി ജില്ലാ പോലീസ് ചീഫ് യു അബ്ദുല്‍ കരീം പറഞ്ഞു.

കൃത്യത്തില്‍ മുഹമ്മദലിയുടെ മക്കള്‍ക്ക് പങ്കില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും എസ്.പി യു അബ്ദുല്‍കരീം അറിയിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അബ്ദുല്‍കാദറിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!