പൗരത്വ നിയമം; സ്‌റ്റേയില്ല:മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാറിന് നാലാഴ്ച

ദില്ലി: പൗരത്വ നിയമത്തിനോ എന്‍പിആറിനോ സ്‌റ്റേയില്ലെന്ന് സുപ്രീംകോടതി. അടുത്ത വാദം അഞ്ചാഴ്ചക്ക് ശേഷം. കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീംകോടതി നാലാഴ്ച സമയം അനുവദിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദില്ലി: പൗരത്വ നിയമത്തിനോ എന്‍പിആറിനോ സ്‌റ്റേയില്ലെന്ന് സുപ്രീംകോടതി. അടുത്ത വാദം അഞ്ചാഴ്ചക്ക് ശേഷം. കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീംകോടതി നാലാഴ്ച സമയം അനുവദിച്ചു. കേന്ദ്രസര്‍ക്കാറിന്റെ മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ സ്റ്റേ നല്‍കാനാകില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അറിയിച്ചു.
അസമിലെ ഹര്‍ജികള്‍ പ്രത്യേകം പരിഗണിക്കും. നിയമം നടപ്പിലാക്കുന്നത് നീട്ടണം എന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.  കേസ് അഞ്ചംഗ ബെഞ്ചിന് കൈമാറുകയാണെന്നും സുപ്രീം കോടതി അറിയിച്ചു.
ചീഫ്ജസ്റ്റിസ് എസ് എ ബോഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്.

140 ഹര്‍ജികളാണ് ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നത്. 60 ഹര്‍ജികളില്‍ മാത്രമാണ് കേന്ദ്രം എതിര്‍ സത്യവാങ്മൂലം നല്‍കിയത്. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന കപില്‍ സിബലിന്റെ വാദം കോടതി അംഗീകരിച്ചില്ല.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •