ചേര്‍ത്തലയില്‍ ഭാര്യയും ഭര്‍ത്താവും ഷോക്കേറ്റ് മരിച്ചു; സ്വയം ഷോക്കേല്‍പിച്ചതെന്ന് സംശയം

ആലപ്പുഴ: ചേര്‍ത്തല മായിത്തറയില്‍ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മായിത്തറ ഭാഗ്യസദനത്തില്‍ ഹരിദാസ്-65,ഭാര്യ ശ്യാമള-60 എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍, തറയില്‍ പായ വിരിച്ച് കിടക്കുന്ന നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.

ദേഹത്ത് വയര്‍ചുറ്റി സ്വയം ഷോക്കേല്‍പ്പിച്ചതാണെന്ന് സംശയം. പൊലീസ് അന്വേഷണം തുടങ്ങി.

 

Share news
error: Content is protected !!
Scroll to Top