Section

malabari-logo-mobile

വിധവ/അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം

HIGHLIGHTS : Widow / Unmarried Pension Beneficiaries are required to provide a certificate

2022 ജനുവരി ഒന്നിന് 60 വയസ് പൂര്‍ത്തിയാകാത്ത എല്ലാ വിധവാ പെന്‍ഷന്‍ ഗുണഭോക്താക്കളും 50 വയസ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കളും 2022 ലെ പെന്‍ഷന്‍ ലഭിക്കുന്നതിന് വിവാഹിത/ പുനര്‍ വിവാഹിത അല്ലെന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഏപ്രില്‍ 30നകം ബന്ധപ്പെട്ട പ്രാദേശിക സര്‍ക്കാരില്‍ സമര്‍പ്പിക്കണം.

മെയ് 20നകം സര്‍ട്ടിഫിക്കറ്റുകള്‍ സേവനയില്‍ അപ്ലോഡ് ചെയ്തില്ലെങ്കില്‍ മെയ് മുതല്‍ പെന്‍ഷന്‍ ലഭിക്കില്ല. നിശ്ചിത സമയപരിധിക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് പിന്നീട് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് അപ്ലോഡ് ചെയ്യുന്ന മാസം മുതലുള്ള പെന്‍ഷനേ ലഭിക്കൂ.

sameeksha-malabarinews

ഇത്തരത്തിലുള്ള പെന്‍ഷന്‍ കുടിശ്ശികയ്ക്ക് ഗുണഭോക്താക്കള്‍ക്ക് അര്‍ഹതയുണ്ടാകില്ല.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!