കുവൈത്ത് സിറ്റി: സുരക്ഷാവിഭാഗത്തിന്റെ വ്യാപക പരിശോധനയില്‍ നിരവധി പേര്‍ പടിയിലായി. താമസനിയമം ലംഘിച്ച 63 പേര്‍, റസിഡന്‍സി കാലഹരണപ്പെട്ട 40 പേര്‍, ഒളിച്ചോടിയവര്‍, ഒരു രേഖയും ഇല്ലാത്ത 91 പേര്‍, മദ്യപാനത്തില്‍ ഏര്‍പ്പെട്ടവര്‍ തുടങ്ങി നൂറുകണക്കിന് ആളുകളാണ് അറസ്റ്റിലായിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
പൊതു സുരക്ഷാകാര്യ വിഭാഗം, ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസ്‌ക്യൂ പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് സംയുക്തമായ പരിശോധന നടത്തിയത്.
അറസ്റ്റിലായവരെ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ടവരിലേക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




