സ്വകാര്യ ബസ് സമരം;മെയ് 24 ന്

തൃശൂര്‍: സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം മെയ് 24 ന് . ബസ് ഉടമകളുടെ ഫെഡറേഷന്‍ സംസ്ഥാന ഭാരവാഹികളാണ് തൃശൂരില്‍ വെച്ച് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കൂട്ടണം,സ്വിഫ്റ്റ് സര്‍വീസിന് വേണ്ടി ബസുകളുടെ പെര്‍മിറ്റുകള്‍ പിടിച്ചെടുക്കുന്നത് നിര്‍ത്തിവെക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

മെയ് 24 ന് ബസ് സര്‍വീസ് നിര്‍ത്തിവെച്ച് തൃശൂരില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top