ചങ്ങരംകുളം: ചങ്ങരംകുളത്ത് നിന്നും മോഷ്ടിച്ച ബൈക്ക് വടക്കേക്കാട് ചെമ്മണ്ണൂരില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ പിടിയിലായി. തമിഴ്‌നാട് സ്വദേശികളായ ആനന്ദ്(44) ഗണേശന്‍ (44) എന്നിവരാണ് പോലീസ് പിടിയിലായത്.
ബൈക്ക് വില്പനയ്ക്ക് ഷോറൂമിലെത്തിയപ്പോള്‍ സംശയം തോന്നിയ ജീവനക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ആനന്ദിനെ വടക്കേക്കാട് പോലീസ് ചങ്ങരംകുളം പോലീസിന് കൈമാറുകയായിരുന്നു.
അന്വേഷണത്തില്‍ കൂട്ടുപ്രതിയായ ഗണേശനെ തെരിയത്ത് നിന്ന് ചങ്ങരംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. മെയ് 9ന് ചങ്ങരംകുളം സണ്‍റൈസ് ഹോസ്പിറ്റല്‍ പരിസരത്ത് നിന്നും യൂണികോണ്‍ ബൈക്ക് മോഷ്ടിച്ച് വില്‍ക്കുന്നതിനിടെയാണ് പിടിയിലായത്.




