ചൈനയുടെ രണ്ടാമത്തെ വാക്സിനും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

China’s second vaccine approved by WHO

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജനീവ: ചൈനയുടെ രണ്ടാമത്തെ വാക്സിനായ സിനോവാകിനും ലോകാരോഗ്യ സംഘടന ആഗോള ഉപയോഗത്തിന് അംഗീകാരം നല്‍കി. നേരത്തെ ചൈനയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാക്സിനായ സിനോഫാമിന് അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം ലഭിച്ചിരുന്നു. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് രണ്ട് ഡോസ് വീതമാണ് സിനോവാക് വാക്സിന്‍ നല്‍കേണ്ടത്. രണ്ടു നാല് ആഴ്ച വരെ ഇടവേളയിലാണ് വാക്സിന്‍ നല്‍കേണ്ടത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്സിന് ലഭ്യമാക്കുന്ന കൊവാക്സ് എന്ന പദ്ധതിയിലും സിനോവാക് ഉള്‍പ്പെടും.

കാന്‍സിനോ ബയോളജിക് നിര്‍മിച്ച ചൈനയുടെ മൂന്നാമത്തെ വാക്സിന്റെ പരീക്ഷണ ഡാറ്റകള്‍ ലോകാരോഗ്യ സംഘടനയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് അവലോകനത്തിനായി ലോകാരോഗ്യ സംഘടന ഷെഡ്യൂള്‍ ചെയ്തിട്ടില്ല.

ഇന്ത്യന്‍ വാക്സിനായ കൊവാക്സിനും ഇതുവരെ ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിട്ടില്ല. ഭാരത് ബയോടെക് നിര്‍മിച്ച ഇന്ത്യയുടെ കോവാക്സിനും അംഗീകാരം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്.

സുരക്ഷാപരമായ കാരണങ്ങള്‍ ഉന്നയിച്ചാണ് ലോകാരോഗ്യ സംഘടന കൊവാക്സിന് അനുമതി നല്‍കാത്തത്. അതേസമയം ലോകാരോഗ്യ സംഘടനയുടെ അനുമതി ജുലൈയിലോ സെപ്റ്റംബറിലോ ലഭിക്കുമെന്നാണ് കരുതുന്നതെന്നാണ് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് പറയുന്നത്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •