പരപ്പനങ്ങാടിയില്‍ റോഡിലെ കുഴിയില്‍ വീണ്‌ ബൈക്ക്‌ യാത്രികന്‌ പരിക്ക്‌

പരപ്പനങ്ങാടി: പരപ്പനങ്ങാടി താനൂര്‍ റോഡില്‍ പുത്തന്‍പീടികയില്‍ റോഡില്‍ കുഴിച്ച കുഴയില്‍ വീണ്‌ ബൈക്ക്‌ യാത്രികനായ യുവാവിന്‌ പരിക്കേറ്റു. ചൊവ്വാഴ്‌ച രാത്രി എട്ടുമണിയോടെയാണ്‌ സംഭവം.

റോഡിലെ വെള്ളക്കെട്ട്‌ തീര്‍ക്കാന്‍ പിഡബ്ലുഡി എടുത്ത കുഴിയിലാണ്‌ യുവാവ്‌ വീണത്‌. ഇയാള്‍ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

ലോക്ക്‌ ഡൗണ്‍ മൂലം റോഡ്‌ വിജനമായാതിനാലും ഈ ഭാഗത്ത്‌ വെളിച്ചമില്ലാത്തതിനാലുമാണ്‌ അപകടമുണ്ടായത്‌. കുഴി എടുത്ത സ്ഥലത്ത്‌ രാത്രിയില്‍ ചെറുവാഹനങ്ങള്‍ക്ക്‌ കാണുന്ന രീതിയില്‍ കൃത്യമായ സുരക്ഷ അടയാളങ്ങള്‍ സ്ഥാപിച്ചില്ലെന്ന ആക്ഷേപവുമുണ്ട്‌. കുഴിയെടുക്കുന്ന സമയത്ത്‌ തന്നെ അധികൃതരോട്‌ ഇക്കാര്യം സൂചിപ്പിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top