ബീജീങ്: എവറസ്റ്റ് കീഴടക്കുന്ന ആദ്യത്തെ അന്ധനായ ഏഷ്യക്കാരനായി ചൈനയില്‍ നിന്നുള്ള ഷ്യാങ് ഹോങ്. 44കാരനായ ഷ്യാങ് ഹോങ് അന്ധരുടെ വിഭാഗത്തില്‍ നിന്നും ലോകത്ത് ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെയാളാണ്.
എല്ലാ വന്‍കരയിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികള്‍ കീഴടക്കുകയാണ് തന്റെ ലക്ഷ്യമെന്ന് നേട്ടത്തിന് ശേഷം ഷ്യാങ് ഹോങ് പ്രതികരിച്ചു. മെയ് 24നാണ് നേട്ടം പൂര്‍ത്തിയാക്കി ഷ്യാങ് കാഠ്മണ്ഡുവില്‍ തിരികെയെത്തിയത്.
2001ല്‍ എവറസ്റ്റ് കീഴടക്കിയ അന്ധനായ എറിക് വൈന്‍മെയറില്‍ നിന്നാണ് തനിക്ക് പ്രചോദനം ലഭിച്ചതെന്ന് ഷ്യാങ് പ്രതികരിച്ചു. ”എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള ഏറ്റവും ഉയര്‍ന്ന കൊടുമുടികള്‍ കീഴടക്കി തനിക്ക് ‘ഗ്രാന്‍ഡ് സ്ലാം’ സ്വന്തമാക്കണം. ലോകമെമ്പാടുമുള്ള അന്ധര്‍ക്ക് ഞാനൊരു പ്രചോദമായി മാറിത്തീരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു” -ഷ്യാങ് പ്രതികരിച്ചു.
21-ാം വയസ്സില്‍ ഗ്ലൂക്കോമ ബാധിച്ചാണ് ഷ്യാങിന് കാഴ്?ച നഷ്മായത്. ടിബറ്റിലെ ആശുപ്രതിയിലെ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. അഞ്ചുവര്‍ഷത്തോളം നീണ്ട പരിശീലനത്തിനൊടുവിലാണ് ഷ്യാങ് നേട്ടം കൈവരിച്ചത്. ഇതിനായി ചൈനയിലെ നിരവധി ചെറു കൊടുമുടികളും ഷ്യാങ് പരിശീലനത്തിനായി ഉപയോഗിച്ചു.




