
മോഷ്ടാവ് കമ്മല്‍ പറിച്ചെടുക്കുന്നതിനിടെ വൃദ്ധയുടെ ചെവിയറ്റു. അമ്പലപ്പുഴ കണ്ടംചേരിയിലാണ് സംഭവം. 90 വയസുകാരി ഗൗരിയുടെ ചെവിയാണ് പാതി പോയത്.
ഇന്നലെ ഉച്ചക്ക് മൂന്നരയോടെ ആയിരുന്നു സംഭവം. പൂട്ടിയിട്ടിരുന്ന വാതിലുകള്‍ കുത്തിത്തുറന്ന് മുറിക്കുള്ളില്‍ എത്തിയ മോഷ്ടാവ് ഉറങ്ങിക്കിടന്ന ഗൗരിയുടെ കാതില്‍ കിടന്ന കമ്മലുകള്‍ പറിച്ചെടുക്കുകയായിരുന്നു. ഇതിനിടയില്‍ വൃദ്ധയുടെ ചെവി ഭാഗം അറ്റുപോയി.
വൃദ്ധ ബഹളം വെച്ചതിന് തുടര്‍ന്ന് മോഷ്ടാവ് മതില്‍ ചാടി ഓടി രക്ഷപ്പെട്ടു. വൃദ്ധയെ ആദ്യം അമ്പലപ്പുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അമ്പലപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധന നടത്തി വരികയാണ്.




