Section

malabari-logo-mobile

‘പശവെച്ച് ഒട്ടിച്ചാണോ റോഡ് നിര്‍മ്മിച്ചത്’ കൊച്ചിയിലെ റോഡുകള്‍ തകര്‍ന്നതില്‍ കോടതിയുടെ രൂക്ഷ വിമര്‍ശനം

HIGHLIGHTS : 'Whether the road was built with glue', the court severely criticized the collapse of roads in Kochi

കൊച്ചി: നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ കൊച്ചി കോര്‍പ്പറേഷനും പൊതുമരാമത്ത് വകുപ്പിനും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. നഗരത്തിലെ ഭൂരിഭാഗം റോഡുകളും നടപ്പാതകളും തകര്‍ന്നിരിക്കുകയാണ്. പശവെച്ച് ഒട്ടിച്ചാണോ റോഡ് നിര്‍മ്മിച്ചതെന്നായിരുന്നു കോടതിയുടെ പരിഹാസം.

റോഡ് തകര്‍ന്നതിന്റെ പ്രാഥമിക ഉത്തരവാദിത്തം എഞ്ചിനീയര്‍മാര്‍ക്കാണ്. ഉത്തരവാദപ്പെട്ട എഞ്ചിനീയര്‍മാരെ വിളിപ്പിക്കുമെന്നും കോടതി പറഞ്ഞു.

sameeksha-malabarinews

വിഷയത്തില്‍ ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകള്‍ ലംഘിക്കപ്പെട്ടു. നൂറ് കണക്കിന് കാല്‍നട യാത്രക്കാര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ ഇതിന് മറുപടി പറയണമെന്നും കോടതി അറിയിച്ചു. വിഷയത്തില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും നോട്ടീസ് നല്‍കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!