Section

malabari-logo-mobile

വാഹനത്തിന് മുകളില്‍ കയറി ‘മാസ് എന്‍ട്രി’; ബോബി ചെമ്മണ്ണൂരിനെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

HIGHLIGHTS : 'Mass entry' by climbing on top of the vehicle; Motor Vehicle Department has taken action against Bobby Chemmannur

കോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പിന്റെ ചട്ടങ്ങള്‍ ലംഘിച്ച് വാഹനത്തിന് മുകളില്‍ കയറി ‘മാസ് എന്‍ട്രി’ നടത്തിയ സംഭവത്തില്‍ ബോബി ചെമ്മണ്ണൂരിനെതിരെ നടപടി. ചെമ്മണ്ണൂരിന്റെ പുതിയ സംരംഭമായ ‘ബോചെ ദി ബുച്ചര്‍’ എന്ന ഇറച്ചിക്കടയുടെ ഉദ്ഘാടനത്തിന് ഇറച്ചിവെട്ടുകാരന്റെ രൂപത്തില്‍ വാഹനത്തിന് മുകളില്‍ സഞ്ചരിച്ചത് വിവാദമായതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കുന്നത്.

സംഭവ സമയത്ത് വാഹനമോടിച്ച ആള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും ട്രാഫിക് നിയമം ലംഘിച്ചതിനുമാണ് നടപടി. വാഹന ഉടമക്ക് നോട്ടീസ് നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിയമനടപടി തുടങ്ങി തുടങ്ങിയിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ഡി.ഒ വാഹന ഉടമയ്ക്ക് ഉടന്‍ നോട്ടീസ് കൈമാറും.

sameeksha-malabarinews

ഉദ്ഘാടന പരിപാടിയിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയതോടെ തനിക്കെതിരെ കേസെടുക്കണമെന്ന് ബോബി ചെമ്മണ്ണൂര്‍ തന്നെ ആവശ്യപ്പെട്ടിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!