Section

malabari-logo-mobile

ലക്ഷദ്വീപില്‍ നടക്കുന്നത്, ആ മനോഹരദ്വീപുകളെ കയ്യേറാനുള്ള ശ്രമമാണ്: എം എ ബേബി

HIGHLIGHTS : What is happening in Lakshadweep is an attempt to capture those beautiful islands: MA Baby

തിരുവനന്തപുരം: ലക്ഷദ്വീപില്‍ നടക്കുന്നത്, ആ മനോഹരദ്വീപുകളെ കയ്യേറാനുള്ള ശ്രമം ആണെന്ന് എം എ ബേബി. എല്ലാ ജനാധിപത്യ, മതേതര വാദികളും ലക്ഷദ്വീപിന്റെ തനിമ നശിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തണം. ഈ പ്രശ്നത്തെ വര്‍ഗീയവിഭജനത്തിന് ഉപയോഗിക്കാനുള്ള ആര്‍ എസ് എസ് ലക്ഷ്യത്തെ തുറന്നു കാട്ടുകയും വേണം.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന കുപ്രസിദ്ധനായ മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രഫുല്‍ പട്ടേലിനെ ഉടനടി ആ ചുമതലയില്‍ നിന്ന് മാറ്റണമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഈ മനോഹരതീരം ടൂറിസം ബിസിനസില്‍ ഉള്ള കുത്തക മുതലാളിമാര്‍ക്ക് തീറെഴുതാനാണ് ആര്‍ എസ് എസ് നേതാവായ അഡ്മിനിസ്ട്രേറ്ററെ അങ്ങോട്ട് അയച്ചിരിക്കുന്നത്.

sameeksha-malabarinews

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്തു ദ്വീപില്‍ മനഃപൂര്‍വം പ്രശ്നം ഉണ്ടാക്കുന്നത് അവിടത്തെ ജനങ്ങളെ അടിച്ചമര്‍ത്താനാണ്. കോവിഡ് പകരും എന്ന് ഉറപ്പുള്ള നടപടികള്‍ എടുക്കുന്നതും ശാന്തചിത്തരായ ദ്വീപുവാസികളെ പ്രകോപിപ്പിക്കാനാണെന്നും അദ്ദേഹം പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ലക്ഷദ്വീപില്‍ നടക്കുന്നത്, ആ മനോഹരദ്വീപുകളെ കയ്യേറാനുള്ള ശ്രമം ആണ്. അത് വെറും മദ്യം അനുവദിക്കലോ മാട്ടിറച്ചി നിരോധിക്കലോ ഗുണ്ടാ ആക്ട് നടപ്പാക്കലോ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറ്റില്ല എന്നു നിയമം ഉണ്ടാക്കലോ അല്ല.

ഈ മനോഹരതീരം ടൂറിസം ബിസിനസില്‍ ഉള്ള കുത്തക മുതലാളിമാര്‍ക്ക് തീറെഴുതാനാണ് ആര്‍ എസ് എസ് നേതാവായ അഡ്മിനിസ്‌ട്രേറ്ററെ അങ്ങോട്ട് അയച്ചിരിക്കുന്നത്. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്തു ദ്വീപില്‍ മനഃപൂര്‍വം പ്രശ്‌നം ഉണ്ടാക്കുന്നത് അവിടത്തെ ജനങ്ങളെ അടിച്ചമര്‍ത്താനാണ്. കോവിഡ് പകരും എന്ന് ഉറപ്പുള്ള നടപടികള്‍ എടുക്കുന്നതും ശാന്തചിത്തരായ ദ്വീപുവാസികളെ പ്രകോപിപ്പിക്കാനാണ്. എന്നിട്ട് പ്രതിഷേധം

ഉണര്‍ത്തുന്നവരെ അറസ്റ്റ് ചെയ്യുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്ത്, ആ ഇളവില്‍ ദ്വീപുകള്‍ ടൂറിസം കുത്തകകള്‍ക്ക് നല്കുക. ഇന്ത്യയിലെ ഏറ്റവും മനോഹരമായ പ്രദേശമായ കാശ്മീരില്‍ ഇതുതന്നെയാണ് ആര്‍എസ്എസ് അജണ്ട. ജനങ്ങളില്‍ വര്‍ഗീയവിഭജനം കുത്തിപ്പൊക്കുന്നത് മുതലാളിത്തത്തിന്റെ താല്പര്യം സംരക്ഷിക്കാനാണ്.

എല്ലാ ജനാധിപത്യ, മതേതര വാദികളും ലക്ഷദ്വീപിന്റെ തനിമ നശിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തണം. ഈ പ്രശ്‌നത്തെ വര്‍ഗീയവിഭജനത്തിന് ഉപയോഗിക്കാനുള്ള ആര്‍ എസ് എസ് ലക്ഷ്യത്തെ തുറന്നു കാട്ടുകയും വേണം.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ചുമതല വഹിക്കുന്ന കുപ്രസിദ്ധനായ മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രഫുല്‍ പട്ടേലിനെ ഉടനടി ആ ചുമതലയില്‍ നിന്ന് മാറ്റണം.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!