ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും

തിരുവനന്തപുരം: ജൂണ്‍ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനം. കോവിഡ് സാഹചര്യത്തില്‍ ഇത്തവണയും ഓണ്‍ലൈനിലൂടെ തന്നെയാകും ക്ലാസുകള്‍ നടത്തുക. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകും. പ്രവേശനോത്സവം സംബന്ധിച്ച തീരുമാനവും ഇന്നുണ്ടാകും.

അധ്യായന വര്‍ഷം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് രാവിലെ 11.30ന് വാര്‍ത്താസമ്മേളനം നടത്തും.

ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളാണ് ജൂണ്‍ ഒന്നിന് തുറക്കുക. പ്ലസ്ടു ക്ലാസുകള്‍ സംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകും. അതേസമയം പ്ലസ് വണ്‍ പരീക്ഷകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ തീരുമാനം വൈകും. കൈറ്റ് വിക്ടേഴ്‌സ് ചാനലിലും ഓണ്‍ലൈനിലും കുട്ടികള്‍ക്ക് ക്ലാസുകള്‍ ലഭിക്കും.

 

Share news
error: Content is protected !!
Scroll to Top