Section

malabari-logo-mobile

ലക്ഷദ്വീപില്‍ നാളെ സര്‍വകക്ഷിയോഗം

HIGHLIGHTS : All party meeting tomorrow in Lakshadweep

ലക്ഷദ്വീപില്‍ നാളെ സര്‍വകക്ഷി യോഗം. രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തിലാണ് യോഗം. ബിജെപി, കോണ്‍ഗ്രസ്,എന്‍സിപി പാര്‍ട്ടികളിലെ നേതാക്കള്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കും.യോഗത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പങ്കെടുക്കില്ല.

ദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടത്തിവരുന്ന ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ ഉയരുന്ന ജനപ്രക്ഷോഭം ചര്‍ചെയ്യാനാണ് യോഗം. യോഗം ഓണ്‍ലൈനായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കളക്ടര്‍, അഡ്മിനിസ്‌ട്രേറ്ററുടെ അഡൈ്വസര്‍ എന്നിവരാണ് നിലവില്‍ ദ്വീപിലുള്ളത്.പ്രതിഷേധക്കാരോട് പ്രതികരിക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല.

sameeksha-malabarinews

അതെസമയം ലക്ഷദ്വീപില്‍ ഭരണപരിഷ്‌കാര നടപടികളില്‍ നിന്ന് പന്നോട്ടില്ലെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ അറിയിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി ഇന്നലെ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. പ്രതിഷേധങ്ങള്‍ മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്നാണ് അഡ്മിനിസ്‌ട്രേറ്റര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പരിഷ്‌കാര നടപടികളുമായി മുന്നോട്ട് പോകാനാണ് നിര്‍ദേശം. ദ്വീപില്‍ ഗുരുതര സാഹചര്യമില്ലെന്നും വിലയിരുത്തി. 30 ന് ദ്വീപിലെത്തിയ ശേഷം രാഷ്ട്രീയ നേതാക്കളുമായടക്കം ചര്‍ച്ച ചെയ്യുമെന്നും പ്രഫുല്‍ പട്ടേല്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!