Section

malabari-logo-mobile

എന്താണ് ഇ-റുപ്പി ? അറിയേണ്ടതെല്ലാം

HIGHLIGHTS : ദില്ലി: രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുത്തന്‍ സംവിധാനമാണ് ഇ-റുപ്പി. കറന്‍സി ഉപയോ...

ദില്ലി: രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുത്തന്‍ സംവിധാനമാണ് ഇ-റുപ്പി. കറന്‍സി ഉപയോഗിക്കാതെ ഉപഭോക്താക്കള്‍ക്ക് ഈ സംവിധാനം ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ സാധിക്കും. ഇതൊരു ഡിജിറ്റല്‍ പെയ്മെന്റ് സംവിധാനമാണ്.
ഇലക്‌ട്രോണിക് വൗച്ചര്‍ അടിസ്ഥാനമാക്കിയുള്ള ഈ ഡിജിറ്റല്‍ പേമെന്റ് സിസ്റ്റം, നാഷനല്‍ പേമെന്റസ് കോര്‍പറേഷനാണ് (എന്‍.പി.സി.ഐ) വികസിപ്പിച്ചെടുത്തത്.
ദേശീയ സാമ്പത്തിക സേവന വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് യു.പി.ഐ പ്ലാറ്റ്‌ഫോമില്‍ ഇത്‌വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഇ-റൂപ്പി സംവിധാനം മൊബൈല്‍ ഫോണുകളെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുക. ഉപഭോക്താവിനെ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ക്യു ആര്‍ കോഡ് അല്ലെങ്കില്‍ എസ് എം എസ് അധിഷ്ഠിത ഇ-റുപ്പി ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ സാധിക്കും.ഈ സംവിധാനം ഉപയോഗിക്കുന്നവരുടെ ഡിജിറ്റല്‍ പെയ്മെന്റ് അപ്ലിക്കേഷനുകള്‍, പെയ്മെന്റ് കാര്‍ഡുകള്‍ ,ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവിടെ സഹായമില്ലാതെതന്നെ ഒരു ഉപഭോക്താവിന് ഇടപാടുകള്‍ നടത്താന്‍ സാധിക്കും എന്നുള്ളത് ഇതിന്റെ പ്രത്യേകതയാണ്. മരുന്ന് വേടിക്കുന്നതിനും വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്കും ഇ -റുപ്പി ഉപയോഗപ്പെടുത്താം.

sameeksha-malabarinews

ഇതിന്റെ മറുവശം രാജ്യത്തെ പൊതുമേഖല -സ്വകാര്യ ബാങ്കുകള്‍ ആയിരിക്കും ഈ റുപ്പി വിതരണം ചെയ്യുക. സേവനം ആവശ്യമുള്ളവര്‍ക്ക് ബാങ്കുകളെ സമീപിക്കാം.ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമില്ല ഉപഭോക്താവിന്റെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിപ്പിക്കുക.
സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൃത്യമായി ക്രമക്കേടുകള്‍ ഒന്നും തന്നെ ഇല്ലാത്ത ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ക്ഷേമപദ്ധതികളിലെ അഴിമതിയും വഞ്ചനയും കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പ് കൂടിയാണിത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!