Section

malabari-logo-mobile

യു എ ഇയില്‍ പ്രോഗ്രാമിംഗ് മല്‍സരത്തില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് ഒന്നാം സ്ഥാനം

HIGHLIGHTS : Malayalee student wins first place in programming competition in UAE

വേങ്ങര: യുഎഇവിഷന്‍ 2021 ന്റെ ഭാഗമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച ദേശീയ മത്സരത്തില്‍ വേങ്ങര സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്ക് ഒന്നാം സമ്മാനം. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് റോബോടിക്‌സ് പ്രോഗ്രാമിങ്ങ് മത്സരം വിജയിച്ചാണ് പറപ്പൂര്‍ പുഴച്ചാല്‍ സ്വദേശി എടക്കണ്ടന്‍ സാബിറിന്റെ മകള്‍ ഫാത്തിമ ഷ ന്‍സയാണ് യുഎഇയിലെ മലയാളികള്‍ക്കാകെ അഭിമാനമായത്.

യു എ ഇയിലെ വിവിധ സ്‌കൂളുകളിലെ നാനൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്ന മല്‍സരത്തിലെ ടിങ്കര്‍ റ്റു വിഭാഗത്തിലാണ് ഫാത്തിമ ഷന്‍സ ഒന്നാം സ്ഥാനം നേടിയത്.

sameeksha-malabarinews

അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂള്‍ അഞ്ചാം ക്ലാസിലാണ്
ഫാത്തിമ ഷന്‍സ പഠിക്കുന്നത്.ഏറെക്കാലമായി കുടുംബസമേതം യു എ ഇയില്‍ താമസിക്കുന്ന സാബിര്‍ ദുബൈ പോര്‍ട്ടിലെ ജീവനക്കാരനാണ്. ഭാര്യ ഹാബിറ്റാറ്റ് സ്‌കൂളിലെ അധ്യാപികയുമാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!