ഈദ്- വിഷു ആഘോഷത്തിനൊരുങ്ങി പടിഞ്ഞാറേക്കര ബീച്ച്

മലപ്പുറം: ഈദ്- വിഷു ആഘോഷത്തി ന്റെ ഭാഗമായി തിരൂര്‍ പുറത്തൂര്‍ പടിഞ്ഞാറേക്കര ബീച്ചില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സി ലും കുടുംബശ്രീയും സംയുക്ത മായി തത്സമയ ഭക്ഷ്യമേളയും ലൈറ്റ് ഷോയും തുടങ്ങി. വൈകിട്ട് ആറുമുതല്‍ രാത്രി 12വരെ നടക്കുന്ന മേള 12ന് നടന്‍ വിനയ് ഫോര്‍ട്ട് ഉദ്ഘാട നംചെയ്യും. തുടര്‍ന്ന് കൊല്ലം ഷാഫിയുടെ ഗാനമേള, 13ന് അതുല്‍ നറുകരയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ട് എന്നിവ അരങ്ങേറും.

ഡിടിപിസിയുടെ ലൈറ്റ് ഷോ യില്‍ കടപ്പുറത്തെ കാറ്റാടിമര ങ്ങളും വഴിത്താരകളും വിവിധ രൂപങ്ങളിലണിഞ്ഞ ലൈറ്റുക ളാല്‍ പ്രകാശ പൂരിതമാകും. കു ടുംബശ്രീയുടെ പത്തോളം തത്സമയ ഭക്ഷ്യമേളയും ലൈറ്റ് ഷോയും തുടങ്ങി തത്സമയ അടുക്കളകള്‍, ബഡ്സ് വിദ്യാര്‍ഥികളുടെ ഉല്‍പ്പ ന്നങ്ങള്‍, കുടുംബശ്രീ ഉല്‍പ്പന്ന വിപണന സ്റ്റാളുകളും കുടുംബ ശ്രീ പ്രവര്‍ത്തകരുടെ വിവിധയി നം കലാപരിപാടികളും നടക്കും. വനസുന്ദരി ചിക്കന്‍, മണവാളന്‍ കോഴി, കുഞ്ഞിതലയണ, കല്ലു മ്മക്കായ വിഭവങ്ങള്‍, പൊരിക്ക ടികള്‍, ഇളനീര്‍ വിഭവങ്ങള്‍, ലൈവ് ചോക്ലേറ്റ്, ഫ്രഷ് ജ്യൂസു കള്‍, ഫിഷ് പൊള്ളിച്ചത്, വി വിധ ദോശകള്‍, കാബൂളി റൈസ്, ചിക്കന്‍ ചീറിപ്പാഞ്ഞത് തുടങ്ങി രുചിയില്‍ പുതുമ നിറ ഞ്ഞ വിഭവങ്ങള്‍ മേളയിലുണ്ട്. 30വരെ ഈ രുചിക്കൂട്ട് ആസ്വദി ക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top