ക്ഷേമ പെന്‍ഷന്‍ ജൂണ്‍ 8 മുതല്‍, വിതരണം ചെയ്യുന്നത് ഒരു മാസത്തെ പെന്‍ഷന്‍

തിരുവനന്തപുരം : ജനങ്ങള്‍ക്ക് ആശ്വാസമാകാന്‍ മുടങ്ങിക്കിടക്കുന്ന ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാനൊരുങ്ങി കേരളാ സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മൂന്ന് മാസത്തെ പെന്‍ഷനാണ് മുടങ്ങിക്കിടക്കുന്നത്. ഇതില്‍ ഒരു മാസത്തെ പെന്‍ഷന്‍ ജൂണ്‍ 8 മുതല്‍ വിതരണം ചെയ്യുമെന്ന് ധനവകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ 64 ലക്ഷം ആളുകള്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. ഇതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.

അതിനിടെ കടമെടുപ്പ് അനുമതി വൈകിപ്പിച്ചും ഗ്രാന്റ് വെട്ടിച്ചുരുക്കിയുമുള്ള കേന്ദ്ര കടുംപിടുത്തങ്ങള്‍ കാരണം സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഘടനയില്‍ മാറ്റം വരുത്താനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതായുള്ള വിവരം പുറത്ത് വരുന്നുണ്ട്. ക്ഷേമ പെന്‍ഷന്‍ മൂന്ന് മാസത്തിലൊരിക്കലാക്കുന്നത് അടക്കം ബദല്‍ നിര്‍ദ്ദേശങ്ങളാണ് ധനവകുപ്പിന്റെ സജീവ പരിഗണനയിലുള്ളത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top