ചാലിയം: ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പുതുതായി സ്ഥാപിച്ച വാട്ടര്‍ പ്യൂരിഫയറുകളുടെ ഉദ്ഘാടനം സ്‌ക്കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി തന്‍മിയത്തുല്‍ഇസ്ലാം അസോസിയേഷന്‍ സെക്രട്ടറി പി.ബി.ഐ. മുഹമ്മദ് അഷ്‌റഫ് നിര്‍വ്വഹിച്ചു.
രണ്ടുലക്ഷത്തോളം രൂപ ചെലവില്‍ മാനേജ്‌മെന്റ് മൂന്ന് യൂണിറ്റുകളാണ് സ്‌ക്കൂളില്‍ സ്ഥാപിച്ചത്. ഇതോടെ സ്‌ക്കൂളിലെ കുടിവെള്ളക്ഷാമത്തിന് പൂര്‍ണ്ണമായുംപരിഹാരമായി.
പ്രിന്‍സിപ്പാള്‍ എം.വി. സെയ്ദ് ഹിസാമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ. അബ്ദുല്‍ ജലീല്‍, ജിജി എം തോമസ്, പി.ടി.എ.പ്രസിഡണ്ട് പി.ടി.അബ്ദുല്‍ റഷീദ്, എ.മുഹമ്മദ് റിയാസ്, ടി.ആബിദ്, കെ.പി.അഷ്‌റഫ്, മോഹന്‍ ചാലിയം, റംല.കെ, റുബീന, പി.അബ്ദുല്‍ നസീര്‍, ശരത് കുമാര്‍. സി.ടി. തുടങ്ങിയവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




