ഒഡീഷ ട്രെയിനപകടം; പരിക്കേറ്റവരില്‍ നാല് മലയാളികളും

ഒഡീഷ: ഒഡീഷ ട്രെയിനപകടത്തില്‍ പരിക്കേറ്റവരില്‍ നാല് മലയാളികളും. പരിക്കേറ്റ നാല് മലയാളികളും തൃശൂര്‍ സ്വദേശികളാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല. കാരമുക്ക് വിളക്കുംകാല്‍ കോക്കാട്ട് രഘു, അന്തിക്കാട് പാന്തോട് കോലയില്‍ കിരണ്‍, പൊറ്റേക്കാട്ട് വൈശാഖ്, ഇരിങ്ങാലക്കുട കാറളം വിജിഷ് എന്നിവരാണു അപകടത്തില്‍നിന്നു നിസ്സാര പരിക്കുകളോടെ
രക്ഷപ്പെട്ടത്. അപകടസ്ഥലത്തിനു സമീപത്തെ വീട്ടില്‍ വിശ്രമിക്കുകയാണെന്ന് ഇവര്‍ നാട്ടില്‍ വിളിച്ചറിയച്ചു.

കൊറമാണ്ഡല്‍ എക്‌സ്പ്രസില്‍ ചെന്നൈയിലെത്തി തുടര്‍ന്ന് തൃശൂരിലേക്കു വരാനായിരുന്നു ഉദ്ദേശ്യം. കൊല്‍ക്കത്തയില്‍ ഒരു ക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട് ടൈല്‍സ് ജോലികള്‍ക്ക് പോയി മടങ്ങുമ്പോഴാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്.

പാടത്തേക്കു മറിഞ്ഞ ബോഗിയുടെ ഒരു വശത്തേക്ക് ഒരാളും മറുവശത്തേക്കു മറ്റു 3 പേരും ചാടി. ബോഗിയുടെ മുകളിലെ ഗ്ലാസ് പൊട്ടിച്ചാണു വൈശാഖ് പുറത്തുകടന്നത്. ആ സമയം മറ്റുള്ളവരെ കാണാത്തതിനെത്തുടര്‍ന്ന് വൈശാഖ് ഉടന്‍ നാട്ടിലേക്കു വിളിച്ചു. പിന്നീട് മറ്റു മൂന്ന് പേരെയും കണ്ടുമുട്ടി. ട്രെയിനുകള്‍ കൂട്ടിയിടിച്ചതോടെ വന്‍ ശബ്ദവും കൂട്ടനിലവിളികളുമായിരുന്നെന്ന് ഇവര്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top