കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രി പത്ത് മുതല്‍ തിങ്കളാഴ്ച രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. ബെംഗളൂരുവില്‍ സ്‌കൂളുകളും കോളജുകളും മറ്റന്നാള്‍ മുതല്‍ അടച്ചിടും. കേരള അതിര്‍ത്തിയില്‍ കര്‍ശന പരിശോധന തുടരുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ 50% ജീവനക്കാര്‍ മാത്രമേ പാടുള്ളു.
24 മണിക്കൂറിനുള്ളില്‍ 147 ഒമിക്രോണ്‍ കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 85 ശതമാനവും ബെംഗളൂരുവിലാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. രണ്ടാഴ്ചത്തേക്ക് സ്‌കൂളുകള്‍ അടയ്ക്കും. മാളുകള്‍, പബ്ബുകള്‍, ബാറുകള്‍, ജിംനേഷ്യം എന്നിവ 50 ശതമാനം ശേഷിയില്‍ ശേഷിയില്‍ പ്രവര്‍ത്തിക്കും.




