46 ജനിതക വ്യതിയാനങ്ങള്‍; ഒമിക്രോണിനേക്കാള്‍ വ്യാപനശേഷിയുള്ള കോവിഡിന്റെ പുതിയ വകഭേദം ‘ഐ എച്ച് യു’

പാരിസ്: ഫ്രാന്‍സില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. ഫ്രാന്‍സിലെ ഐ എച്ച് യു മെഡിറ്റെറാന്‍ ഇന്‍ഫെക്ഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ കണ്ടെത്തിയ വകഭേദത്തിന് ഐ എച്ച് യു (ബി.1.640.2 വകഭേദം) എന്നാണ് പേരു നല്‍കിയിരിക്കുന്നത്. ഫ്രാന്‍സിലെ മാര്‍സേയില്‍ പന്ത്രണ്ട് പേര്‍ക്കാണ് പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒമിക്രോണിനേക്കാള്‍ വ്യാപനശേഷിയുള്ള പുതിയ വകഭേദത്തിന് 46 ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വാക്‌സിനുകളെ അതിജീവിക്കാന്‍ ഇതിന് കഴിയുമെന്ന് വിദ്ഗധര്‍ ചൂണ്ടിക്കാട്ടുന്നു. ഐ എച്ച് യുവിന്റെ വ്യാപനശേഷി, രോഗതീവ്രത എന്നിവയെ കുറിച്ച് കൂടുതല്‍ ശാസ്ത്രീയ വിശദീകരണങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഐ എച്ച് യു മറ്റെവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്യുകയോ ലോകാരോഗ്യ സംഘടന പട്ടികയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല.

Share news
error: Content is protected !!
Scroll to Top