നാട്ടുകാരെ കണ്‍ഫ്യൂഷനിലാക്കിയ മണവാളനും, മണവാട്ടിയും

141093317917vadhuമോസ്‌കോ: മോസ്‌കോയില്‍ അടുത്തിടെ നടന്ന വിവാഹം അതിഥികളെയും മറ്റുള്ളവരെയും ആകെ ഞെട്ടിച്ചു. വരനും, വധുവും എത്തിയത് വധുവിന്റെ വേഷത്തിലായിരുന്നു. ഇതാണ് വിവാഹ രജിസ്‌ട്രേഷന്റെ ഓഫീസിലുണ്ടായിരുന്നവരെയും ആകെ കണ്‍ഫ്യൂഷനാക്കിയത്.

ദിമിത്രി കൊസ്‌ഖോവ്, അലിസണ്‍ ബ്രൂക്‌സ് എന്നിവരാണ് വധുവിന്റെ വേഷം ധരിച്ച് എത്തിയത്. ഇവര്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ ആണെന്ന് കരുതി ഉദേ്യാഗസ്ഥര്‍ എതിര്‍പ്പുമായെത്തി. വരനായ ദിമിത്രി എന്ന 23 കാരന്‍ താന്‍ പുരുഷനാണെന്നും തനിക്ക് ഏറ്റവും കുറഞ്ഞത് രണ്ടു കുട്ടികളുടെ അച്ഛനെങ്കിലും ആവണമെന്നും താന്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയല്ല തനിക്ക് സ്ത്രീകളോട് വളരെയധികം താല്‍പ്പര്യമാണ്. ലൈംഗികാകര്‍ഷണം തോന്നുന്നതും അവരോടു മാത്രമാണെന്നും ദിമിത്രി പറഞ്ഞു. കൂടാതെ സ്ത്രീകളുടെ വേഷം ധരിച്ച് അവരെപോലെ കഴിയാനാണ് ഇഷ്ടപ്പെടുന്നതെന്നും അലിനാഡേവിസ് എന്ന വിളിപ്പേരിലാണ് താന്‍ അറിയപ്പെടുന്നതെന്നും ദിമിത്രി വ്യക്തമാക്കി.

വിവാഹത്തിനെ എതിര്‍ത്ത ഉദേ്യാഗസ്ഥര്‍ കാര്യങ്ങള്‍ മനസ്സിലാക്കി ഇവരെ അനേ്വഷിച്ച് ചെന്ന് വിവാഹം നടത്തികൊടുക്കുകയായിരുന്നു. ദിമിത്രിയുടെ സ്വഭാവം പൂര്‍ണ്ണമായും മനസ്സിലാക്കിയശേഷം താനാണ് ബന്ധത്തിന് മുന്‍കൈയെടുത്തതെന്നും വധു അലിസണ്‍ ബ്രൂക്‌സ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top