Section

malabari-logo-mobile

ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ് ഇന്ത്യയിലെത്തി

HIGHLIGHTS : അഹമ്മദാബാദ്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ് ഇന്ത്യയിലെത്തി. ഉച്ചകഴിഞ്ഞ 2.50 ഓടെ അഹമ്മദാബാദ് വിമാനത്താവളത്തിലെത്ത...

MODEL 3 copyഅഹമ്മദാബാദ്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ് ഇന്ത്യയിലെത്തി. ഉച്ചകഴിഞ്ഞ 2.50 ഓടെ അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് ഔദേ്യാഗിക സ്വീകരണം നല്‍കി. പ്രധാനമന്ത്രി നരോന്ദ്രമോദിയുമായി ചൈനീസ് പ്രസിഡണ്ട് കൂടിക്കാഴ്ച നടത്തും.

ചൈനീസ് പ്രസിഡണ്ടിന്റെ സന്ദര്‍ശനത്തിന്റെ മുഖ്യലക്ഷ്യം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര നിക്ഷേപ ബന്ധം മെച്ചപ്പെടുത്തുക എന്നാതാണ്. ഇതിന്റെ ഭാഗമായി നാലോളം കരാറുകളില്‍ ഒപ്പുവെച്ചേക്കുമെന്നാണ് സൂചന. വ്യാഴാഴ്ച ഹൈദരബാദ് ഹൗസില്‍ ഇന്ത്യ ചൈന ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും.

sameeksha-malabarinews

ഡല്‍ഹിയിലെത്തുന്ന അദ്ദേഹം രാഷ്ട്രപതി പ്രണബ്മുഖര്‍ജി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, കോണ്‍ഗ്രസ്സ് പ്രസിഡന്റ് സോണിയാ ഗാന്ധി, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!