കുഞ്ചാക്കോ ബോബനും, റീമാ കല്ലിങ്കലും ആദ്യമായി ഒന്നിക്കുന്നു. സന്തോഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.
ഈ ചിത്രത്തില്‍ ശ്രീനിവാസന്‍ അംബുജാക്ഷന്റെ റോളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അതേസമയം ചിത്രത്തെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. നവംബറില്‍ കൊച്ചിയിലും, തൊടുപുഴയിലുമായിരിക്കും ചിത്രീകരണം നടക്കുക.
17 വര്‍ഷം മുമ്പ് അഴകിയ രാവണന്‍ എന്ന സിനിമയിലെ ടൈലര്‍ അംബുജാക്ഷനും ചിറകൊടിഞ്ഞ കിനാക്കള്‍ എന്ന അദ്ദേഹത്തിന്റെ നോവലും ഏറെ ചിരിയുണര്‍ത്തിയ കഥാപാത്രമായിരുന്നു.




