പരപ്പനങ്ങാടി ; ഭവനഭേദനമാടക്കം നിരവധി മോഷണങ്ങള്‍ നടത്തി വിലസിനടന്ന സംഘം പരപ്പനങ്ങാടി പോലീസിന്റെ പിടിയില്‍. പിടിയിലായവരില്‍ ചെട്ടപ്പടി സ്വദേശിയായ കുട്ടിക്കള്ളനും എടിഎം കവര്‍ച്ചക്കേസിലെ സംഘാംഗമെന്ന് കരുതപ്പെടുന്ന തമിഴ്‌നാട് സ്വദശിയും ഉള്‍പ്പെടുന്നു. ് സംഘത്തിലുള്‍പ്പെട്ട മൂന്നുപേരാണ് പിടിയിലായത്..
കവര്‍ച്ചക്കേസില്‍ പ്രതിയായ അന്യസംസ്ഥാനമോഷ്ടാവിനെ ചുറ്റിപ്പറ്റി പോലീസ് നടത്തിയ തന്ത്രപരമായ നീക്കമാണ് മറ്റുള്ളവരെ കുടുക്കിയത്. പിടിയിലായ മറ്റൊരാള്‍ പരപ്പനങ്ങാടി സ്വദേശിയാണ്. ഇവരെ ചോദ്യം ചെയ്തതില്‍ കൂടുതല്‍ സംഘാംഗങ്ങള്‍ ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്.. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്നാണ് സൂചന.




