മലപ്പുറം: പോലീന്റെയും മോട്ടോര്‍വാഹനവകുപ്പിന്റെയും നിരീക്ഷണക്യാമറകളെ കബളിപ്പിക്കുന്ന മായാവി നമ്പര്‍പ്ലേറ്റുകള്‍ കേരളത്തില്‍ വ്യാപകമാകുന്നു. നിരീക്ഷണക്യാമറകളും റഡാറുകളും സ്ഥാപിച്ച റോഡുകളിലൂടെ അമിതവേഗതയില്‍ പാഞ്ഞുപോയാലും ഇവയില്‍ നമ്പര്‍ പതിയില്ല എന്നതാണ് മായാവി നമ്പര്‍ പ്ലേറ്റുകളുടെ പ്രത്യേകത.
നേരത്തെ മുംബൈയിലെ അധോലകസംഘങ്ങള്‍ കുറ്റകൃത്യങ്ങള്‍ നടത്താന്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളിലാണ് ഇത്തരം നമ്പര്‍പ്ലേറ്റുകള്‍ ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ കേരളത്തിലെ റോഡിലൂടെ ചീറിപ്പായുന്ന നിരവധി ആഡംബരകാറുകളില്‍ ഇത്തരം നമ്പര്‍പ്ലേറ്റുകളാണ് ഉപയാഗിക്കുന്നത്.
റഡാറുകളും നിരീക്ഷണക്യാമറകളും സ്ഥാപിച്ച റോഡിലൂടെ വാഹനങ്ങള്‍ അതിവേഗതയില്‍ കടന്നുപോകുകയാണെങ്ങില്‍ സാധാരണ നമ്പര്‍പ്ലേറ്റിലെ നമ്പറുകള്‍ പതിയും. എന്നാല്‍ ഈ അനധികൃത പ്ലേറ്റുകളാണെങ്ങില്‍ ഒരു തിളക്കം മാത്രമെ ഉണ്ടാകു. ക്യാമറിയില്‍ നിന്നുള്ള കിരണങ്ങള്‍ നമ്പര്‍പ്ലേറ്റില്‍ തട്ടുമ്പോള്‍ ഇവയില്‍ നിന്നും പ്രകാശം ഉണ്ടാകുന്നതോടെ നമ്പര്‍ കാണാതാവുകയാണ്. ഇത്തരം പ്ലേറ്റുകളില്‍ നേരിട്ട് നോക്കുകയാണെങ്ങില്‍ നമ്പര്‍ കാണാമെങ്കിലും വശത്തുനിന്ന് നോക്കുമ്പോള്‍ ഒരു തിളക്കം മാത്രമെ കാണുകയൊള്ളു.
ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ വ്യാപകമാകുകയാണെന്നാണ് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സ്വകാര്യ ആഡംബരകാറുകളിലാണ് വ്യപകമായി ഇവ ഉപയോഗിക്കുന്നത്. മൂവായിരം രൂപ മുതല്‍ മുകളിലേക്കാണ് ഇതിന്റെ വില. ബാംഗ്ലൂരില്‍ നിന്നുമാണ് ഇത് കേരളത്തിലെത്തുന്നതെന്നാണ് റിപ്പോര്‍്ട്ട്. ഇതിനായി നിരവധി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.
ഇത്തരത്തില്‍ അനധികൃതമായി നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച ഇരുപതോളം വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടി. പിടികൂടിയ വാഹനങ്ങളില്‍ നിന്ന് 46,000 രൂപ പിഴ ഈടാക്കി.




