ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ആക്ഷന്‍ രംഗങ്ങളുമായി ജീവ പ്രേക്ഷകര്‍ക്കു മുന്നിലെത്തുകയാണ് ‘യാന്‍’ എന്ന പുതിയ ചിത്രത്തിലൂടെ. ഇന്ത്യയിലെ പ്രശസ്ത ക്യാമറാമാന്‍ രവി.കെ. ചന്ദ്രന്‍ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ്ചിത്രം എന്ന പ്രത്യേകതയും ജീവയുടെ ആക്ഷന്‍ ത്രില്ലറായ യാനിന് അവകാശപ്പെടാം.
മണിരത്‌നം, പ്രിയദര്‍ശന്‍,ഷാജികൈലാസ്, രാജീവ്‌മേനോന്‍, സഞ്ജയ് ലീലാ ബന്‍സാലി തുടങ്ങിയ സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ച രവി.കെ ചന്ദ്രന്റെ പുതിയചിത്രം ഏറെ പുതുമകള്‍ നിറഞ്ഞതാണ്. 
കലാസംവിധാനത്തിന്റെ അനന്തസാധ്യതകള്‍ യന്തിരന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ലോകത്തിനു മുന്നില്‍ കാണിച്ചുകൊടുത്ത മലയാളിയുടെ അഭിമാനം സാബു സിറിളാണ് ചിത്രത്തിന്റെ കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയും പ്രശസ്ത സംഗീത സംവിധായകന്‍ ഹാരിസ് ജയരാജും ചിത്രത്തിനുകൂടുതല്‍ ആസ്വാദ്യത നല്‍കുന്നു.
സ്വിറ്റ്‌സര്‍ലാന്റ്, മൊറോക്കോ, ആന്‍ഡമാന്‍ നിക്കോബാര്‍ അയലന്റ്, രാജസ്ഥാന്‍, ഹൈദരാബാദ്, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരിച്ച ചിത്രത്തിലെ ഗാന രംഗങ്ങളില്‍ ചില പ്രത്യേകതകളുണ്ട്.
ജീവ, കടല്‍ എന്ന ചിത്രത്തിലെ നായിക തുളസിനായര്‍, നാസര്‍, പ്രകാശ് രാജ്, തമ്പിരാമയ്യ,കരുണാകരന്‍, അര്‍ജ്ജുനന്‍,നവാബ്ഷാ,ജയപ്രകാശ്, ബോസ് വെങ്കിട് തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ക്യാമറ മനുഷ് നന്ദന്‍, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്, കോറിയോഗ്രാഫി ബ്രിന്ദ എന്നിവരാണ് നിര്‍വഹിച്ചിരിക്കുന്നത്.
കോ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം ആര്‍.എസ്. ഇന്‍ഫോ ടെയ്‌മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറും ജയരാമനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഒക്‌ടോബര്‍ 2 ന് വേള്‍ഡ് വൈഡായി പ്രദര്‍ശനത്തിനെത്തുന്നു. കേരളത്തില്‍ സ്‌കൈ മൂവീസാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.




