മൂന്ന് ദിവസം മുമ്പ് ഞങ്ങളും ഇവിടെ ഉണ്ടായിരുന്നു;പെഹല്‍ഗാമില്‍ അരങ്ങേറിയത് സമാനതകളില്ലാത്ത ക്രൂരത;ജി വേണുഗോപാല്‍

HIGHLIGHTS : We were here three days ago; what happened in Pahalgam was an unparalleled atrocity; G Venugopal

malabarinews

പെഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ആഘാതം ഉള്‍ക്കൊള്ളാന്‍ കഴിയാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ് രാജ്യം. ഭീകരാക്രമണത്തെ കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട് പിന്നണി ഗായകന്‍ ജി വേണുഗോപാല്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.

മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഈ സംഭവം നടന്ന സ്ഥലത്ത് തങ്ങള്‍ ഉണ്ടായിരുന്നതായും ഓര്‍ക്കുമ്പോള്‍ ഉള്‍ക്കിടിലമാണെന്നും സമാനതകളില്ലാത്ത ക്രൂരതയാണ് ഇവിടെ അരങ്ങേറിയതെന്നും പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ജി വേണുഗോപാലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

ദൈവമേ ….. ABC valleys എന്ന് വിളിപ്പേരുള്ള പെഹൽഗാമിലെ ഈ ഇടങ്ങളിൽ ഞങ്ങൾ, ഞാൻ, രശ്മി, സുധീഷ്, സന്ധ്യ, എന്നിവർ വെറും മൂന്ന് ദിവസങ്ങൾ മുൻപ് ട്രെക് ചെയ്തിരുന്നു എന്നോർക്കുമ്പോൾ ഒരു ഉൾക്കിടിലം! ഞങ്ങൾക്ക് Aru Valley യിൽ മനോഹരമായ ഒരു അനുഭവവും ഉണ്ടായി. പെഹൽഗാമിലെ പാവപ്പെട്ട സാധാരണ ജനങ്ങളോടുള്ള ആദരവ് വർദ്ധിപ്പിക്കുന്ന ഒരനുഭവം. അത് പിന്നീട് പറയാം.
സമാനതകളില്ലാത്ത ക്രൂരതയാണ് ഇന്നലെ അരങ്ങേറിയിരിക്കുന്നത്. വിനോദ യാത്രികരുടെ പറുദീസ എന്ന പദവി ഇതോടെ കാഷ്മീരിന് നഷ്ടമാകുമോ? Who or which forces are behind this dastardly act? ചരിത്രം കണ്ണുനീരും, കഷ്ടപ്പാടുകളും മാത്രം കനിഞ്ഞു നൽകിയ പ്രദേശങ്ങളിലൊന്നാണ് കശ്മീർ. മനോഹരമായ ഭൂപ്രദേശവും , വളഭൂയിഷ്ടമായ മണ്ണും കൃഷിയും, അതി സൗന്ദര്യമുളള പ്രദേശ നിവാസികളും . എന്നാലും ദാരിദ്യവും, കഷ്ടപ്പാടും മാത്രമേ ഇവിടെ കാണാൻ കഴിയൂ. ഇടയ്ക്കിടയ്ക്ക് മുഴങ്ങുന്ന വെടിയൊച്ചകളും! VG

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!