
പരപ്പനങ്ങാടി: സാമൂഹിക മാധ്യമങ്ങളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിച്ച വിൽപ്പന നടത്തുന്നു എന്ന് വ്യാപകമായ പരാതി ഉയർന്നിട്ടും യുവാവിനെ പിടികൂടിയില്ലന്ന ആക്ഷേപങ്ങൾക്കൊടുവിൽ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു, വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി നിതിൻ മോഹൻദാസ് നെതിരെയാണ് പെൺകുട്ടികൾ പരപ്പനങ്ങാടി താനൂർ പോലീസ് സ്റ്റേഷനുകളിൽ പരാതികൾ നൽകിയിരുന്നത്.
രാമനാട്ടുകര സ്വദേശിനിയായ യുവതി പരാതിയുമായി എത്തിയതോടെയാണ് ഞെട്ടിക്കുന്ന വിവരം .പുറത്തറിയുന്നത്.സാമൂഹിക മാധ്യമങ്ങളിൽ സജീവമായ പെൺകുട്ടികളുടെ ചിത്രങ്ങൾ കൈക്കലാക്കി അവ അശ്ലീല രൂപത്തിലാക്കി മാറ്റിയശേഷം പണം വാങ്ങി വിവിധ ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ വിൽക്കുകയാണ് ഇയാൾ ചെയ്തിരുന്നത് എന്നാണ് പരാതി.
ആയിരത്തോളം പെൺകുട്ടികളുടെ ചിത്രങ്ങൾ ഇത്തരത്തിൽ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ടെന്ന് പരാതിയുണ്ട്.പ്രതിയുടെ ഫോണിൽ നിന്ന് ലഭിച്ച സ്ക്രീൻഷോട്ടുകളിൽ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ വ്യക്തമാണെന്നും പറയുന്നു.ഇയാളുടെ മൊബൈൽ ഫോണിൽ നിന്നുള്ള ഡിജിറ്റൽ തെളിവുകൾ ശാസ്ത്രീയമായി വിശകലനം ചെയ്താലേ കൂടുതൽ വകുപ്പുകൾ ചേർക്കാനാകൂ എന്നുമാണ് പോലീസ് പറയുന്നത്.
പ്രതിയുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ ഇയാൾ രഹസ്യമായി ഉപയോഗിച്ചിരുന്ന രണ്ടാമതൊരു മൊബൈൽ ഫോണും മറ്റും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
നിലവിൽ പരപ്പനങ്ങാടിയിലും താനൂരിലും മാഹിയിലും ആയി പരാതികളാണ് ലഭിച്ചിട്ടുള്ളത്. കണ്ണൂർ സ്വദേശിനിയായ ഒരു യുവതിയുടെ സുഹൃത്തുക്കൾ വഴിയാണ് ഈ തട്ടിപ്പ് പുറംലോകം അറിഞ്ഞത്.ടെലിഗ്രാം ഗ്രൂപ്പിൽ സ്വന്തം സുഹൃത്തിന്റെ ചിത്രം മോർഫ് ചെയ്ത നിലയിൽ കണ്ട യുവാവ് വിവരം കൈമാറിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിയത് .
അറസ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




