പി.എസ്.സി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

ഡിഗ്രി ലെവല്‍ കോമണ്‍ പ്രിലിമിനറി എക്‌സാമിനേഷന്‍ -ഫേസ് 1 (കാറ്റഗറി നമ്പര്‍: 017, 187, 188…) തസ്തികയിലേക്ക് മെയ് രണ്ടിന് ഉച്ചക്ക് 1.30 മുതല്‍ 3.05 വരെ നടക്കുന്ന പരീക്ഷയുടെ ജില്ലയിലെ പരീക്ഷാ കേന്ദ്രം കിണാശ്ശേരി ഒലീവ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍നിന്ന് മാങ്കാവ് ആഴ്ചവട്ടം ജി.എച്ച്.എസ്.എസ് സ്‌കൂളിലേക്ക് മാറ്റിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. സമയത്തില്‍ മാറ്റമില്ല. ഡൗണ്‍ലോഡ് ചെയ്ത പഴയ അഡ്മിഷന്‍ ടിക്കറ്റുമായോ പുതിയ അഡ്മിഷന്‍ ടിക്കറ്റുമായോ എത്തണം.

പി.എസ്.സി പരീക്ഷാ കേന്ദ്രം: പേരിലെ മാറ്റം ശ്രദ്ധിക്കണം

ഡിഗ്രി ലെവല്‍ പ്രിലിമിനറി എക്‌സാമിനേഷന്‍ -ഫേസ് 1 (കാറ്റഗറി നമ്പര്‍: 017, 187, 188…) തസ്തികയിലേക്ക് മെയ് രണ്ടിന് ഉച്ചക്ക് 1.30 മുതല്‍ 3.05 വരെ നടക്കുന്ന പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റില്‍ (രജിസ്റ്റര്‍ നമ്പര്‍: 1157009-1157308) ജി.എച്ച്.എസ്.എസ് അവിട്ടനല്ലൂര്‍, കൂട്ടാലിട, കൂട്ടാലിട പി.ഒ എന്ന് രേഖപ്പെടുത്തിയത് എന്‍.എന്‍ കക്കാട് എസ്.ജി.എച്ച്.എസ്.എസ്, അവിട്ടനല്ലൂര്‍, അവിട്ടനല്ലൂര്‍ പി.ഒ -673614 എന്ന വിദ്യാലയം തന്നെയാണെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top