
കൃഷിവകുപ്പിനൊപ്പം തദ്ദേശ സ്വയം ഭരണം, ജലസേചനം, സഹകരണം, വ്യവസായം തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ജനകീയമാക്കി മാറ്റാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഭക്ഷ്യ സ്വയം പര്യാപ്തതയും സുരക്ഷിത ഭക്ഷ്യ ഉല്പാദനവും ലക്ഷ്യമിട്ട് കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ജനകീയ പദ്ധതിയായ ‘ഞങ്ങളും കൃഷിയിലേക്ക് ‘ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു. കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ചടങ്ങിന് അധ്യക്ഷം വഹിച്ചു.
കാര്‍ഷികമേഖലയില്‍ ശാസ്ത്രീയമായ രീതികള്‍ അവലംബിക്കുന്നതിലൂടെ ഭക്ഷ്യ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വരുമാനവും വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൃഷിക്ക് ഏറ്റവും ആവശ്യമായ ഘടകം ജലസേചനമാണ്. ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗം വിളകളില്‍ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കും. ആവശ്യത്തിലധികം ജലം കൃഷിക്ക് ഉപയോഗിക്കുന്ന പ്രവണത സാധാരണയു ണ്ട്. എന്നാല്‍ ജലസേചനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് നൂതന സാങ്കേതിക വിദ്യകള്‍ തെരഞ്ഞെടുക്കേണ്ട തായിട്ടുണ്ട്. ഇതിലൂടെ ഉല്‍പ്പാദനവും നമുക്ക് വര്‍ദ്ധിപ്പിക്കുവാനാകും. ഉത്പാദനം വര്‍ദ്ധിക്കുമ്പോള്‍ ഉല്‍പ്പന്നങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയില്ലെ ങ്കില്‍ വന്‍ നഷ്ടം സംഭവിക്കും. ആയതിനാല്‍ ഉല്‍പ്പാദനവും വിപണനവും ഒരേപോലെ കൈകാര്യം ചെയ്യുവാന്‍ നമുക്ക് കഴിയണം.
കാര്‍ഷികോല്‍പന്നങ്ങള്‍ അധികമാകുമ്പോള്‍ അവ സൂക്ഷിക്കുന്നതിനും സംഭരിക്കുന്നതിനും സംവിധാനമുണ്ടാകണം, ശീതീകരണ സംവിധാനങ്ങള്‍ ഉണ്ടാകണം. ഉത്പന്നങ്ങള്‍ക്ക് വിദേശ വിപണി കണ്ടെത്തുന്നതിനും സാധിക്കണം. സംഭരിക്കുവാന്‍ സംവിധാനം ഉണ്ടായാല്‍ ഉല്‍പ്പന്നങ്ങള്‍ മൂല്യ വര്‍ധനവ് നടത്തി വരുമാനം വര്‍ദ്ധിപ്പിക്കുവാനും സാധിക്കും. പരമ്പരാഗത കാര്‍ഷിക വിദ്യകളോടൊപ്പം നൂതന മാര്‍ഗങ്ങള്‍ കൂടി കര്‍ഷകര്‍ സ്വീകരിക്കേണ്ടതായിട്ടുണ്ട്.
പച്ചക്കറികൃഷിയില്‍ നല്ലൊരു മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ഈ മേഖലയില്‍ നമ്മള്‍ സ്വയംപര്യാപ്തതക്കായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ചെറുധാന്യങ്ങള്‍, നാണ്യവിളകള്‍, എന്നിവയുടെ കാര്യത്തിലും നല്ലൊരു പുരോഗതി സംസ്ഥാനം കൈവരിച്ചിട്ടുണ്ട്. നാളികേര മേഖലയുടെ വികസനത്തിനായി ഗുണമേന്മയുള്ള തെങ്ങിന്‍ തൈകളുടെ വിതരണം വളരെ മുമ്പ് തന്നെ ആരംഭിച്ച പദ്ധതിയാണ്. ഇത് ഇപ്പോഴും തുടര്‍ന്നുവരുന്നു. ഇത്തരത്തില്‍ ഭക്ഷ്യ സ്വയംപര്യാപ്തതക്കുള്ള ഒട്ടനവധി നടപടികള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ചയായി ഈ സര്‍ക്കാരും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഭക്ഷണം വില്ലനായി മാറുന്ന അവസ്ഥ സമൂഹത്തില്‍ നിലനില്‍ക്കുകയാണെന്നും 40% ക്യാന്‍സര്‍ രോഗങ്ങള്‍ക്കും കാരണം നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണെന്നും ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിച്ച കൃഷിമന്ത്രി പി.പ്രസാദ് അഭിപ്രായപ്പെട്ടു. പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്നത് പ്രയാസമുള്ള കാര്യമല്ല .വിഷരഹിത ഭക്ഷണം ഉറപ്പുവരുത്തുന്നതില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. പ്രാദേശിക ഉത്പന്നങ്ങളുടെ വിപണനത്തിന് വിവരസാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതായി മന്ത്രി സൂചിപ്പിച്ചു. സ്റ്റാര്‍ട്ടപ്പുകളെ ഉപയോഗപ്പെടുത്തി 140 മണ്ഡലങ്ങളിലും ഇത്തരം സംരംഭങ്ങള്‍ പ്രാഥമിക ഘട്ടത്തില്‍ ആരംഭിക്കും. ഓരോ പഞ്ചായത്തിലും ഒരു മൂല്യവര്‍ദ്ധന സംരംഭമെങ്കിലും തുടങ്ങുവാന്‍ പദ്ധതിയുണ്ട്. മൂല്യവര്‍ധന മിഷന്‍ ഇതിനകംതന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്യമാണ്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി 10000 കൃഷികൂട്ടങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതില്‍ 80 ശതമാനം കൃഷി കൂട്ടങ്ങള്‍ ഉല്‍പ്പാദന മേഖല കേന്ദ്രീകരിച്ചും 20% വിപണന മേഖല കേന്ദ്രീകരിച്ചുമായിരിക്കും. ഞങ്ങളും കൃഷിയിലേക്ക് എന്നത് ഒരു വകുപ്പിന്റെ യും പദ്ധതിയല്ല ,മറിച്ച് ഓരോ കുടുംബത്തിന്റെയും പദ്ധതിയാണെന്നും കൃഷിമന്ത്രി വ്യക്തമാക്കി.




