സില്‍വര്‍ ലൈനില്‍ ചര്‍ച്ചക്ക് സര്‍ക്കാര്‍; എതിര്‍പ്പ് ഉന്നയിച്ചവരുമായി ചര്‍ച്ച

തിരുവനന്തപുരം: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് സാങ്കേതിക എതിര്‍പ്പുകളില്‍ ചര്‍ച്ച നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയെക്കുറിച്ച് എതിര്‍പ്പ് ഉന്നയിച്ച വിദഗ്ധരുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. ഈ മാസം 28 നു തിരുവനന്തപുരത്താണ് സംവാദം.

അലോക് വര്‍മ, ആര്‍വിജി മേനോന്‍, ജോസഫ് സി മാത്യു എന്നിവരുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തും. കെ റെയിലിനെ അനുകൂലിക്കുന്ന വിദഗ്ദരും ചര്‍ച്ചയില്‍ പങ്കെടുക്കും.

അതെ സമയം ഇന്നും സര്‍വേ നടപടികള്‍ തുടരും.

Share news
error: Content is protected !!
Scroll to Top