കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി. അഞ്ചു യാത്രക്കാരില്‍ നിന്നായി രണ്ടര കിലോ സ്വര്‍ണമാണ് പിടികൂടിയത്.
കാലില്‍ വച്ചുകെട്ടിയും ബാഗില്‍ ഒളിപ്പിച്ചനിലയിലുമായിരുന്നു സ്വര്‍ണം. ഈ അഞ്ച് യാത്രക്കാരെയും അവരെ കൂട്ടിക്കൊണ്ടു പോവാനെത്തിയ ഏഴ് പേരെയും പൊലീസ് പിടികൂടി. നാലു കാറുകളും പിടിച്ചെടുത്തു.
കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്നാണ് പൊലീസ് സ്വര്‍ണം പിടിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




