ഹാര്‍ദിക് പട്ടേല്‍ ബിജെപിയിലേക്കെന്ന് സൂചന

കോണ്‍ഗ്രസ് ഗുജറാത്ത് ഘടകം വര്‍ക്കിംഗ് പ്രസിഡന്റും പട്ടേല്‍ വിഭാഗം നേതാവുമായ ഹാര്‍ദിക് പട്ടേല്‍ ബിജെപിയിലേക്കെന്ന് സൂചന. കോണ്‍ഗ്രസ് നേതൃത്വവുമായി ഹാര്‍ദിക് ഇടയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഇടയ്ക്ക് പുറത്തുവന്നിരുന്നു. പിന്നാലെ ഒരു ഗുജറാത്തി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹാര്‍ദിക് ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ചത് വിവാദമായി. ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കൂടുതല്‍ സാധ്യതകള്‍ എപ്പോഴും നിലവില്‍ ഉണ്ടെന്ന ഹാര്‍ദിക് പട്ടേലിന്റെ പ്രസ്താവനയും പുറത്തു വന്നതോടെയാണ് ബി.ജെ.പിയില്‍ ചേരുമെന്ന സൂചനകള്‍ ശക്തമായത്.

ഭാവി നോക്കേണ്ടതുണ്ട്. തന്നെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അവഗണിക്കുന്നു. ഹൈക്കമാന്റിനോട് പരാതിയില്ല. വര്‍ക്കിംഗ് പ്രസിഡന്റായി തുടരുമ്പോഴും പാര്‍ട്ടി കാര്യങ്ങളൊന്നും തന്നെ അറിയിക്കുന്നില്ലെന്ന് ഹാര്‍ദികിന്‌റെ ആരോപണം. പട്ടേല്‍ വിഭാഗത്തിലെ മറ്റൊരു നേതാവായ നരേഷ് പട്ടേലിനെ കോണ്‍ഗ്രസിലേക്ക് എത്തിക്കാന്‍ പ്രശാന്ത് കിഷോര്‍ ചില നീക്കങ്ങള്‍ നടത്തിയിരുന്നു. ഇതും ഹാര്‍ദികിനെ പ്രകോപിപ്പിച്ചു.

രാമക്ഷേത്ര നിര്‍മ്മാണം അടക്കമുള്ള വിഷയങ്ങളെ ഹാര്‍ദിക് പിന്തുണയ്ക്കുകയും ചെയ്തു. ഇതോടെയാണ് ഹാര്‍ദിക് ബിജെപിയിലേക്ക് പോകുകയാണോ എന്ന ചര്‍ച്ചകള്‍ ശക്തമായത്.

 

Share news
error: Content is protected !!
Scroll to Top