കല്‍പ്പറ്റ: വയനാട് കാരാപ്പുഴ ഡാമിനടുത്ത പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില് കണ്ടെത്തി. വയനാട് അമ്പലവയല്‍ കാരാച്ചില്‍ സ്വദേശിയും എആര്‍ ക്യാമ്പിലെ പോലീസുകാരനായ ബി. ബാബുവിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടത്.
ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമികനിഗമനം. കുടുംബത്തിലെ ചില അസ്വാരസ്യങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




