ദില്ലിയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

ദില്ലി:ദില്ലിയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ മുതല്‍ മന്ദഗതിയിലാണ് പോളിംഗ് പുരോഗമിക്കുന്നത്. ദില്ലിയില്‍ കടുത്ത ശൈത്യം തുടരുന്നതിനാല്‍ വോട്ടര്‍മാര്‍ വൈകിയും ബൂത്തിലെത്തുമെന്നാണ് കണക്കുകൂട്ട.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കുടുംബസമേതം രാജ് പുര ട്രാന്‍സ് പോര്‍ട്ട് ഓഫീസിലെത്തി വോട്ട് രേഖപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, കേന്ദ്രമന്ത്രിമാരായ എസ് ജയങ്കര്‍ , ഹര്‍ഷവര്‍ധന്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി.

1.48 കോടി വോട്ടര്‍മാര്‍ക്കായി 13750 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പോളിംഗ് അവസാനിക്കാന്‍ രണ്ട് മണിക്കൂര്‍ മാത്രം ശേഷിക്കെ പോളിംഗില്‍ വര്‍ധിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top