പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറത്ത് നിരാഹാര സമരം നടത്തും;രാഹുല്‍ ഈശ്വര്‍

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ അയ്യപ്പധര്‍മസേന. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ മുസ്ലിം സമുദായങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. മുസ്ലീം സമുദായത്തിന് പിന്തുണയര്‍പ്പിച്ച് അയ്യപ്പ സേനയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നിരാഹാര സമരം സംഘടിപ്പിക്കുമെന്നും അയ്യപ്പധര്‍മ്മസേന അധ്യക്ഷന്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയുടെ ഭാഷ വിദ്വേഷം ജനിപ്പിക്കുന്നതാണെന്നും ഒരു വിഭാഗത്തെ മാത്രം പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് അയ്യപ്പധര്‍മ സോനയുടെ നേതൃത്വത്തില്‍ മലപ്പുറം ചങ്ങരംകുളത്ത് ഈ മാസം 10 ന് നിരാഹാര സത്യാഗ്രഹം നടത്തുമെന്നും രാഹുല്‍ ഈശ്വര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിരുവാഭരണ വിഷയത്തില്‍ ഗവണ്‍മെന്റും കൊട്ടാരവും തമ്മില്‍ സമവായം വേണമെന്നും ഇക്കാര്യത്തില്‍ ദേവസ്വം മന്ത്രിയുടെ നിലപാട് അഭിനന്ദനാര്‍ഹമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top