ഗോഡ്‌സെയുടെ കോലം കെട്ടിതൂക്കി ‘ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്’ എന്ന് എഴുതിയതിന് മലപ്പുറത്ത് പോലീസ് കേസെടുത്തു

മലപ്പുറം: കുന്നുമ്മല്‍ സര്‍ക്കിളില്‍ ഗോഡ്‌സെയുടെ കോലം കെട്ടിതൂക്കി ‘ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്’ എന്ന ബാനര്‍ കെട്ടിയതിന് പോലീസ് കേസെടുത്തു.

ഗാന്ധി ഘാതകനായ ഗോഡ്‌സെയുടെ കോലം കെട്ടി തൂക്കി അതിനോടൊപ്പം ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് എന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്. ഇതോടൊപ്പം നിരവധി പോസ്റ്ററുകും പതിച്ചിട്ടുണ്ട്.

ബാനറിലും പോസ്റ്ററുകളിലും മതസ്പര്‍ദ ഉണ്ടാക്കുന്ന പരാമര്‍ശമുണ്ടെന്ന് ആരോപിച്ച് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഏതെങ്കിലും വ്യക്തികളുടേയോ സംഘടനകളുടേയും പേര് എഫ്‌ഐആറില്‍ പരാമര്‍ശിച്ചിട്ടില്ല.

കഴിഞ്ഞദിവസം മലപ്പുറം വെള്ളിലയില്‍ മോദിയുടെയും ഹിറ്റ്‌ലറുടെയും ഒരുമിച്ച് ചേര്‍ത്ത ചിത്രങ്ങല്‍ അടങ്ങിയ ഫോട്ടോ പതിച്ച ബാനര്‍ തൂക്കിയതിന് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

വെളളില സ്വദേശി പാറക്കോട് പുലത്ത് അനസി(23)നെയാ്ണ് മങ്കട പോലീസ് അറസ്റ്റ് ചെയ്തത്. ബിജെപി നേതാവിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. ബോര്‍ഡ് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നായിരുന്നു പോലീസിന്റെ വിശദീകരണം. അനസിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

Share news
error: Content is protected !!
Scroll to Top