കോഴിക്കോട്: ഇരുവഴഞ്ഞിപുഴയില്‍ കോടഞ്ചേരിക്കടുത്ത് നാരങ്ങതോട് പതങ്കയത്ത് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. തിരൂര്‍ ആലത്തിയൂര്‍ സ്വദേശി സല്‍മാനുല്‍ ഫാരിസ്(20)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരമണിയോടെയാണ് അപകടം.
കോഴിക്കോട് ഫാറൂഖ് കോളേജില്‍ ബിഎസ്‌സി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്. കോളേജില്‍ നിന്ന് ആറുപേരടങ്ങുന്ന സംഘം വൈകീട്ട് നാലരമണിയോടെയാണ് പതങ്കയത്ത് എത്തിയത്. പുഴയില്‍ ഇറങ്ങിയ സല്‍മാന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
ഉപ്പ: താണിക്കല്‍ മുജീബ് റഹ്മാന്‍. ഉമ്മ: റജു. സഹോദരങ്ങള്‍: മുഹമ്മദ് ഷെമീം, ഷെമീര്‍, ഷഹല്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



