കോഴിക്കോട്: ട്രെയിനുകളില്‍ വന്‍ വര്‍ച്ച. ചെന്നൈ മംഗളൂരു സൂപ്പര്‍ ഫാസ്റ്റിലും മലബാര്‍ എക്‌സ്പ്രസിലുമാണ് ഇന്നലെ കവര്‍ച്ച നടന്നത്. ചെന്നൈ മംഗളൂരു സൂപ്പര്‍ ഫാസ്റ്റിലുണ്ടായ കവര്‍ച്ചയില്‍ 15 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്. ചെന്നൈ സ്വദേശിയായ പൊന്നിമാരന്‍ കോഴിക്കോട് റെയില്‍വേ സിഐക്ക് പരാതി നല്‍കി.
ഇവരുടെ കൈവശമുണ്ടായിരുന്ന ഡയമണ്ടും 21 പവന്‍ സ്വര്‍ണവും പണവുമാണ് കവര്‍ന്നതെന്ന് പരാതിയില്‍ പറയുന്നു. തിരുപ്പൂരിനും കോഴിക്കോടിനും ഇടയില്‍ വെച്ചാണ് ഇവരുടെ ആഭരണങ്ങള്‍ നഷ്ടമായിരിക്കുന്നത്.
മലബാര്‍ എക്‌സ്പ്രസിലുണ്ടായ കവര്‍ച്ചയില്‍ കാഞ്ഞങ്ങാട് സ്വദേശികളുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ഇവര്‍ വടകരയില്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. ഇവരുടെ 9.5 പവനാണ് നഷ്ടമായത്. കൂടാതെ എടിഎം കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയും നഷ്ടപ്പെട്ടു. സ്വര്‍ണവും രേഖകളും സൂക്ഷിച്ച ബാഗാണ് മോഷ്ടിച്ചത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.




