പരപ്പനങ്ങാടി പരപ്പനങ്ങാടി കോട്ടത്തറയില്‍ പുലര്‍ച്ചെ മുന്ന് മണിക്ക് ബുള്ളറ്റ് അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചു.
കോട്ടത്തറ സ്വദേശി സുബിജിത്തിന്റെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെ എല്‍ 65 എല്‍ 2390 ബുള്ളറ്റാണ് തീയിട്ടത്.
. നേരത്തെ ബിജെപി പ്രവര്‍ത്തകരായിരുന്ന സുബിജിത്തും കുടുംബവും ഒരു വര്‍ഷം മുമ്പ് സിപിഎമ്മിലേക്ക് മാറിയിരുന്നു. ഇന്നലെ രാത്രിയില്‍ തൊട്ടടുത്തുള്ള ഒരു വിവാഹ വീട്ടില്‍ വെച്ച് ഇതുമായി ബന്ധപ്പെട്ട ചിലരുമായി സുബിജിത്ത് ചിലരുമായി വാക്ക് തര്‍്ക്കമുണ്ടായതായി പറയപ്പെടുന്നു.
ജനലിലൂടെ തീ ആളിപടരുന്നത് കണ്ട് മൂന്നരയോടെ സുബിജിത്തിന്റെ അച്ഛന്‍ പുറത്തിറങ്ങയപ്പോഴാണ് ബുള്ളറ്റ് കത്തുന്നത് കണ്ടത്. തുടര്‍ന്ന് വെള്ളമൊഴിച്ച് തീയണക്കുയായിരുന്നു. തൊട്ടടുത്ത് മുന്നോളം ബൈക്കുകള്‍ വേറെയും നിര്‍ത്തിയിട്ടിരുന്നു.




